Home latest ചരിത്ര ദൗത്യം പൂർത്തിയാക്കി; ആക്‌സിയം ഫോര്‍ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ചരിത്ര ദൗത്യം പൂർത്തിയാക്കി; ആക്‌സിയം ഫോര്‍ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ന്യൂഡൽഹി: ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല അടക്കമുള്ള ആക്‌സിയം ദൗത്യസംഘം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം വൈകിട്ട് 4.35നാണ് ബഹിരാകാശ നിലയവുമായി പേടകം വേർപ്പെടുക. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും. സ്‌പേസ് എക്‌സ് ഡ്രാഗൺ ക്രൂ മോഡ്യൂൾ ഇരുപത്തിരണ്ടര മണിക്കൂർ യാത്ര ചെയ്ത ശേഷം നാളെ വൈകിട്ട് മൂന്നുമണിക്ക് പസഫിക് സമുദ്രത്തിൽ ഇറങ്ങും. ഭൂമിയിൽ മടങ്ങിയെത്തിയ ശേഷം ഏഴ് ദിവസത്തെ പ്രത്യേക നിരീക്ഷണമാണ് യാത്രികർക്ക് ഉള്ളത്. സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയാകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്.

Comments

Please log in to post your comments.