പിതാവിന്റെ വെടിയേറ്റ് ടെന്നീസ് താരമായ 25 കാരിക്ക് ദാരുണാന്ത്യം
ഡൽഹി: ഹരിയാനയിലെ ഗുഡ്ഗാവിൽ ടെന്നീസ് താരം പിതാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. രാധിക യാദവ് എന്ന 25 കാരിയാണ് വ്യാഴാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടത്. ഗുഡ്ഗാവിലെ വസതിയിൽ വെച്ചാണ് രാധികയ്ക്ക് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ അഞ്ചുതവണ വെടിയുതിര്‍ത്തതായും മൂന്നെണ്ണം രാധികയുടെ ശരീരത്തിൽ പതിച്ചതായും പൊലീസ് പറഞ്ഞു. രാധിക ഇന്‍സ്റ്റാഗ്രാം റീലുകള്‍ ചിത്രീകരിക്കുന്നതിലും പോസ്റ്റു ചെയ്യുന്നതിലും പിതാവിന് എതിർപ്പുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. Also Read: 'മികച്ച ബാറ്റിങ്, നേതൃപാടവം'; ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ അതേസമയം, കൊലപാതക കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവ സമയം മറ്റു കുടുംബാംഗങ്ങളാരും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വെടിയൊച്ച കേട്ട് എത്തിയവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തതായും സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. Also Read: ഗ്യാലറിയിൽ അവ്നീത് കൗറും; കോഹ്ലിയുടെ ടെൻഷന് കാരണം ഇതെന്ന് ആരാധകർ ദേശീയ, അന്തർദേശീയ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള രാധിക നിരവധി മെഡലുകൾ സ്വന്തമാക്കിയിരുന്നു. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷൻ (എഐടിഎ) റെക്കോർഡുകൾ പ്രകാരം, ഗേൾസ് അണ്ടർ 18-ൽ 75 ഉം, വനിതാ ഡബിൾസിൽ 53 ഉം, വനിതാ സിംഗിൾസിൽ 35 ഉം റാങ്കുകളിലാണ്. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ഐടിഎഫ്) സർക്യൂട്ടിൽ സജീവമായിരുന്ന രാധികയ്ക്ക് 113-ാം റാങ്ക് ഉണ്ട്. Read More: സഞ്ജുവിനൊപ്പം സഹോദരനും തകർത്തടിക്കുമോ? ആകാംക്ഷയിൽ ആരാധകർ