Home blog വിലകൂടിയ ബൈക്കുകൾക്ക് വൻ ഡിമാൻഡ്, വിലകുറഞ്ഞ മോട്ടോർസൈക്കിളുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു

വിലകൂടിയ ബൈക്കുകൾക്ക് വൻ ഡിമാൻഡ്, വിലകുറഞ്ഞ മോട്ടോർസൈക്കിളുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു

രാജ്യത്ത് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളും കാറുകൾ പോലുള്ള വിലയേറിയ മോട്ടോർസൈക്കിളുകളിലേക്ക് ചുവടുമാറിത്തുടങ്ങിയതായി റിപ്പോർട്ട്. റേറ്റിംഗ് ഏജൻസിയായ ക്രിസിൽ ഇന്റലിജൻസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മറ്റ് ഉപഭോക്തൃ മേഖലകളെപ്പോലെ തന്നെ, ഇന്ത്യൻ ഇരുചക്ര വാഹന വ്യവസായവും പ്രീമിയം വിഭാഗത്തിലേക്ക് കൂടുത( ചുവടുവയ്ക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രീമിയം മോട്ടോർസൈക്കിളുകളുടെ വിപണി വിഹിതം 19 ശതമാനമായി വർദ്ധിച്ചു എന്ന് ക്രിസിൽ പറയുന്നു. 2030 ആകുമ്പോഴേക്കും ഇത് 22 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.150 സിസിയിൽ കൂടുതലുള്ള എഞ്ചിൻ ശേഷിയുള്ള പ്രീമിയം മോട്ടോർസൈക്കിളുകളുടെ വിപണി വിഹിതം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14 ശതമാനത്തിൽ നിന്ന് 19 ശതമാനമായി വർദ്ധിച്ചു. 2019 സാമ്പത്തിക വർഷത്തിൽ ഇത് 1,900,000 യൂണിറ്റുകളിൽ നിന്ന് 2,300,000 യൂണിറ്റായി ഉയർന്നു. അതേസമയം താങ്ങാനാവുന്ന വിലയുള്ള മോട്ടോർസൈക്കിളുകളുടെ വിപണി വിഹിതം 2024-25 സാമ്പത്തിക വർഷത്തിൽ 46 ശതമാനമായി കുറഞ്ഞതായും ക്രിസിൽ ഡാറ്റ വ്യക്തമാക്കുന്നു . 2019 സാമ്പത്തിക വർഷത്തിൽ ഇത് 62 ശതമാനമായിരുന്നു. ഈ കാലയളവിൽ വിൽപ്പന 84 ലക്ഷം യൂണിറ്റുകളിൽ നിന്ന് 56 ലക്ഷം യൂണിറ്റായി മാത്രം കുറഞ്ഞു. ഗ്രാമീണ മേഖലയിലെ ആവശ്യകത കുറഞ്ഞതും വിലക്കയറ്റവുമാണ് വിൽപ്പന 8,400,000 യൂണിറ്റുകളിൽ നിന്ന് 5,600,000 യൂണിറ്റായി ചുരുങ്ങാൻ കാരണമായത് എന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, വിലകൂടിയ മോട്ടോർസൈക്കിളുകളുടെ വിൽപ്പന കോവിഡിന് മുമ്പുള്ളതിനേക്കാൾ 22 ശതമാനം കൂടുതലായിരുന്നു. മൊത്തം ഇരുചക്ര വാഹന വിൽപ്പന കൊറോണയ്ക്ക് മുമ്പുള്ളതിന്റെ 94 ശതമാനവും മൊത്തം മോട്ടോർസൈക്കിൾ വിൽപ്പന 90 ശതമാനത്തിലധികവുമായിരുന്നു. മെച്ചപ്പെട്ട സാമ്പത്തിക പ്രവണതകൾ, വരുമാനം വർദ്ധിക്കുന്നത്, ആഗോളതലത്തിൽ ഉപഭോക്താക്കളുടെയും യുവാക്കളുടെയും എണ്ണം വർദ്ധിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഈ ഡിമാൻഡിന് കാരണമെന്ന് ക്രിസിൽ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിലകൂടിയ വിഭാഗത്തിലെ മോട്ടോർസൈക്കിൾ മോഡലുകളുടെ എണ്ണം 35 ആയി വർദ്ധിച്ചു. 2018-19 ൽ ഇത് 23 ആയിരുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് ഈ പ്രവണതകൾ തുടരും എന്നാണ് കരുതുന്നത്.കൊവിഡ് മഹാമാരിയുടെ സമയത്തും വാങ്ങൽ ശേഷി നിലനിർത്തിയിരുന്ന വരുമാനമുള്ള ഉപഭോക്താക്കളിൽ നിന്ന് പ്രീമിയം മോട്ടോർസൈക്കിളുകളുടെ ആവശ്യകത വർദ്ധിക്കുന്നതായി ക്രിസിൽ ഇന്റലിജൻസ് ഡയറക്ടർ പുഷാൻ ശർമ്മ പറഞ്ഞു.

Comments

Please log in to post your comments.