Home Technology 20000 mAh കോംപാക്ട് പവര്‍ബാങ്ക് ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഷവോമി

20000 mAh കോംപാക്ട് പവര്‍ബാങ്ക് ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഷവോമി

പുതിയ കോംപാക്ട് പവര്‍ബാങ്ക് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ഷാവോമി. മനോഹരമായ ഡിസൈനില്‍ 20000 എംഎഎഎച്ച് ശേഷിയുള്ള പവര്‍ബാങ്കാണിത്. ഈ പവര്‍ബാങ്ക് ഉപയോഗിച്ച് ഫോണുകള്‍ സുരക്ഷിതമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മൂന്ന് ഉപകരണങ്ങളില്‍ ഒരേസമയം ചാര്‍ജ് ചെയ്യാം. നേരത്തെ ഷാവോമി പുറത്തിറക്കിയ 10000 എംഎഎച്ച് പോക്കറ്റ് പവര്‍ബാങ്കിന് സമാനമായ രൂപകല്‍പനയിലാണ് പുതിയ കോംപാക്ട് പവര്‍ബാങ്ക് നിർമിച്ചിരിക്കുന്നത്. ഇത് മികച്ച ഈടും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബില്‍റ്റ് ഇന്‍ ടൈപ്പ്‌സി ഔട്ട്പുട്ട് കേബിളോടുകൂടിയാണ് പവര്‍ബാങ്ക് ഒരുക്കിയിരിക്കുന്നത്. 342 ഗ്രാം ഭാരമുണ്ട്. ഷാവോമി 15 സ്മാര്‍ട്‌ഫോണ്‍ 30 മിനിറ്റില്‍ 27 ശതമാനം ചാര്‍ജ് ചെയ്യാനും ഐഫോണ്‍ 16 പ്രോ 30 മിനിറ്റില്‍ 56 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കുമെന്ന് ഷാവോമി അവകാശപ്പെടുന്നു. 22.5 വാട്ട് ആണ് പരമാവധി ഔട്ട്പുട്ട് പവര്‍. പവര്‍ബാങ്ക് ചൂടാകുന്നത് തടയാന്‍ 12 പാളികളുള്ള സംരക്ഷണവും പവര്‍ബാങ്കിന് നല്‍കിയിട്ടുണ്ട്. 1799 രൂപയ്ക്കാണ് ഇന്ത്യയില്‍ ഇത് വില്‍പനയ്‌ക്കെത്തിയിരിക്കുന്നത്. ഷാവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പവര്‍ബാങ്ക വാങ്ങാം.

Comments

Please log in to post your comments.