Home Business സ്വർണവിലയിൽ വർധനവ്: വീണ്ടും 72,000ത്തിന് മുകളിൽ

സ്വർണവിലയിൽ വർധനവ്: വീണ്ടും 72,000ത്തിന് മുകളിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 72600 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 55 രൂപ വർധിച്ച് 9075 രൂപയായി. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Comments

Please log in to post your comments.