Home Business PF Calculator: 10000 രൂപ ശമ്പളക്കാരന് പോലും 30 ലക്ഷം കവിയും; പിഎഫിൻ്റെ സീക്രട്ടിതാണ്

PF Calculator: 10000 രൂപ ശമ്പളക്കാരന് പോലും 30 ലക്ഷം കവിയും; പിഎഫിൻ്റെ സീക്രട്ടിതാണ്

പ്രൊവിഡൻ്റ് ഫണ്ട് ഒരേസമയം മികച്ച നിക്ഷേപവും വലിയൊരു ഫണ്ടിനുള്ള മാർഗവും കൂടിയാണ്. പലപ്പോഴും ചെറിയ തുക വീതം പിൻവലിക്കുന്നതിനാൽ തന്നെ എത്ര രൂപ പിഎഫിൽ നിന്നും റിട്ടയർ ചെയ്യുമ്പോൾ ലഭിക്കുമെന്നത് പലർക്കും ഇപ്പോഴും അറിയില്ല. യാതൊരു ശമ്പള വർധനവും ലഭിക്കാത്തവർക്ക് പോലും വലിയൊരു തുക തന്നെ പിഎഫിൽ നിന്നും റിട്ടയർമെൻ്റ് കാലത്ത് ലഭിക്കും എന്ന് അറിഞ്ഞിരിക്കണം. ഇതെങ്ങനെയാണ് എന്ന് പരിശോധിക്കാം.ശമ്പളം കൂടാത്തവർക്കുംനിങ്ങൾക്ക് പ്രതിമാസം വെറും 10000 രൂപയാണ് ശമ്പളമെന്ന് കരുതുക. ഇതിൽ 12 ശതമാനം നിങ്ങളുടെ പിഎഫിലേക്ക് പോകുന്നുണ്ടാവാം. വർഷം തോറു നിങ്ങൾക്ക് കാര്യമായ ശമ്പള വർധനയും ലഭിക്കുന്നില്ലെങ്കിൽ കൂടി 33 വർഷം ജോലി ചെയ്താൽ പിഎഫിൻ്റെ 8 ശതമാനം പലിശ അടക്കം ഏറ്റവും കുറഞ്ഞത് 32,47,289 രൂപ നിങ്ങളുടെ പിഎഫ് അക്കൗണ്ടിലുണ്ടാകും.ശമ്പളം കൂടുമ്പോൾനിങ്ങളുടെ ശമ്പളം വർഷം തോറും കുറഞ്ഞത് 5 ശതമാനമെങ്കിലും കൂടുന്നുവെന്ന് കരുതുക. ഇങ്ങനെ വരുമ്പോൾ 33 വർഷം ജോലി ചെയ്താൽ നിങ്ങളുടെ ശമ്പളം 67,19,729 രൂപയാകും. അതായത് ശമ്പള വർധനം ഇല്ലാതിരുന്നപ്പോഴത്തേതിനേക്കാൾ ഇരട്ടിയിലധികം നിങ്ങൾക്ക് പിഎഫ് നിക്ഷേപമായി ലഭിക്കും. വർഷം തോറും നിക്ഷേപത്തിന് 8 ശതമാനം വീതം EPFO പലിശയും നൽകുന്നതിനാൽ പിഎഫ് തുകയേ പറ്റി പേടിക്കുകയേ വേണ്ട.1 കോടി വരെയുംമറ്റൊരു കണക്ക് പരിശോധിച്ചാൽ നിങ്ങളുടെ അടിസ്ഥാന ശമ്പളം 20000 രൂപയാണെന്ന് വെയ്ക്കുക. 33 വർഷം ജോലിയും, 5 ശതമാനം ശമ്പള വർധനയും, 8 ശതമാനം പലിശയുമടക്കം നിങ്ങൾക്ക് 1,55,52,611 രൂപ പിഎഫിൽ നിന്നും ലഭിക്കും. ഇതിൽ എംപ്ലോയി ഷെയും എംപ്ലോയർ ഷെയറും വ്യത്യസ്തമായിരിക്കും എന്നതും അറിഞ്ഞിരിക്കണം.

Comments

Please log in to post your comments.