Home gulf അതിവേഗ ഇന്റർനെറ്റ്; മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി ഖത്തർ എയർവേയ്‌സ്

അതിവേഗ ഇന്റർനെറ്റ്; മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി ഖത്തർ എയർവേയ്‌സ്

ദോ​ഹ: 2025ലെ ​ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നാ​യി സ്കൈ​ട്രാ​ക്സ് അ​വാ​ർ​ഡ് നേ​ടി​യ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ 54 ബോ​യി​ങ് 777 വി​മാ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ലി​ങ്ക് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി. ഏ​റ്റ​വും വേ​ഗ​മേ​റി​യ വൈ ​ഫൈ അ​തി​വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം ഇ​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​യി. ഇ​തോ​ടെ, സ്റ്റാ​ർ​ലി​ങ്ക് സാ​ങ്കേ​തി​ക​വി​ദ്യ സ​ജ്ജീ​ക​രി​ച്ച ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ളു​ള്ള എ​യ​ർ​ലൈ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സ് ആ​യി. സ്റ്റാ​ർ​ലി​ങ്ക് ഘ​ടി​പ്പി​ച്ച ദീ​ർ​ഘ​ദൂ​ര, അ​ൾ​ട്രാ-​ദീ​ർ​ഘ​ദൂ​ര ക​ണ​ക്റ്റി​വി​റ്റി​യി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് ത​ങ്ങ​ളു​ടെ സ്ഥാ​നം ഉ​റ​പ്പി​ച്ചു. മി​ഡി​ൽ ഈ​സ്റ്റ് -വ​ട​ക്ക​ൻ ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ൽ ഈ ​സേ​വ​നം ന​ൽ​കു​ന്ന ഏ​ക കാ​രി​യ​റും ഖ​ത്ത​ർ എ​യ​ർ​വേ​സാ​ണ്. ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഒ​മ്പ​തു മാ​സം കൊ​ണ്ടാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രു വി​മാ​ന​ത്തി​ന് മൂ​ന്നു ദി​വ​സ​മാ​യി​രു​ന്ന റെ​ട്രോ​ഫി​റ്റ് സ​മ​യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്താ​തെ ത​ന്നെ, ഇ​ത് 9.5 മ​ണി​ക്കൂ​റാ​യി കു​റ​ച്ച​തി​ലൂ​ടെ സ്റ്റാ​ർ​ലി​ങ്ക് ഘ​ടി​പ്പി​ക്കു​ന്ന​ത് പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കി. ഖ​ത്ത​ർ എ​യ​ർ​വേ​സി​ൽ വേ​ഗ​മേ​റി​യ​തും ത​ട​സ്സ​ങ്ങ​ളി​ല്ലാ​ത്ത​തു​മാ​യ ഇ​ൻ​ഫ്ലൈ​റ്റ് ക​ണ​ക്റ്റി​വി​റ്റി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. സ്റ്റാ​ർ​ലി​ങ്ക് വ​ഴി അ​ത് കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​ള​വി​ലും യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ എ​ൻ​ജി​നീ​യ​ർ ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു. ബോ​യി​ങ് 777 വി​മാ​ന​ങ്ങ​ളി​ൽ വൈ ​ഫൈ ക​ണ​ക്ടി​വി​റ്റി സ​ജ്ജീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പു​റ​മെ എ​യ​ർ​ബ​സ് എ 350 ​വി​മാ​ന​ങ്ങ​ളി​ലും സ്റ്റാ​ർ​ലി​ങ്ക് സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്-​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്രീ​മി​യം, ഇ​ക്ക​ണോ​മി കാ​ബി​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് 500 എം.​ബി.​പി.​എ​സ് വ​രെ വേ​ഗ​ത്തി​ൽ സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ണ്. സ്ട്രീ​മി​ങ്, ഗെ​യി​മി​ങ്, ജോ​ലി സ​മ​യ​ങ്ങ​ളി​ൽ വീ​ട്ടി​ലി​രു​ന്ന് ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ മി​ക​ച്ച​തോ അ​ല്ലെ​ങ്കി​ൽ സ​മാ​ന​മാ​യ​തോ ആ​യ വേ​ഗ​വും വി​ശ്വാ​സ്യ​ത​യും യാ​ത്ര​ക്കാ​ർ​ക്ക് പ്ര​തീ​ക്ഷി​ക്കാം.2024 ഒ​ക്ടോ​ബ​റി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് ആ​ദ്യ​ത്തെ സ്റ്റാ​ർ​ലി​ങ്ക് സ​ജ്ജീ​ക​രി​ച്ച ബോ​യി​ങ് 777 വി​മാ​നം പു​റ​ത്തി​റ​ക്കി​യ​തു മു​ത​ൽ, ഇ​തു​വ​രെ 15,000ത്തി​ല​ധി​കം സ്റ്റാ​ർ​ലി​ങ്ക് ക​ണ​ക്റ്റ​ഡ് ഫ്ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു. ലോ​കോ​ത്ത​ര സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യും നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളി​ലൂ​ടെ​യും മി​ക​ച്ച യാ​ത്രാ​നു​ഭ​വം യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്. ഒ​മ്പ​താം ത​വ​ണ​യാ​ണ് സ്കൈ​ട്രാ​ക്സ്​ ലോ​ക​ത്തി​ലെ മി​ക​ച്ച എ​യ​ർ​ലൈ​നാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

Comments

Please log in to post your comments.