Home gulf പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി റിയാദിൽ മരിച്ചു

പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: പാലക്കാട് ചെറുപ്പളശ്ശേരി, നെല്ലായ സ്വദേശി ഇബ്രാഹിം (55) റിയാദിൽ നിര്യാതനായി. താമസ സ്ഥലത്തുവെച്ച്​ ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് റെഡ്ക്രസൻറ്​ ആംബുലൻസിൽ റിയാദ്​ ശുമൈസി ആശുപത്രിയിലേക്ക്​ കൊണ്ടു പോകുന്നതിനിടയിൽ മരിക്കുകയായിരുന്നു. പരേതനായ അബു ആണ്​ പിതാവ്. മാതാവ്: നബീസ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ എന്നിവർ രംഗത്തുണ്ട്​.

Comments

Please log in to post your comments.