Home Sports 'ലോക ചാംപ്യന്‍ഷിപ്പില്‍ നീരജിന് മികച്ച പ്രകടനം പുറത്തെടുക്കാനാവും'; ആത്മവിശ്വാസം നല്‍കി അഞ്ജു ബേബി ജോര്‍ജ്

'ലോക ചാംപ്യന്‍ഷിപ്പില്‍ നീരജിന് മികച്ച പ്രകടനം പുറത്തെടുക്കാനാവും'; ആത്മവിശ്വാസം നല്‍കി അഞ്ജു ബേബി ജോര്‍ജ്

ബെംഗളൂരു: ലോക ചാംപ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്. മറ്റ് ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ നീരജ് ചോപ്ര ക്ലാസിക്, കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അത്‌ലറ്റിക്‌സില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ സ്വന്തം രാജ്യത്ത് സ്വന്തം പേരില്‍ ഒരു ചാംപ്യന്‍ഷിപ്പ് നീരജ് ചോപ്ര സംഘടിപ്പിച്ചത് സ്വന്തം നേട്ടത്തിനെന്ന് കരുതുന്നില്ലെന്നും അഞ്ജു വ്യക്തമാക്കി.ജാവലിന്‍ ത്രോ മത്സരം മാത്രം നടത്തിയിട്ടും കാണികള്‍ എത്തിയെന്നും അതലറ്റിക്‌സ് കാണാനും ആളുകളെത്തുമെന്നതിന്ര്‍റെ തെളിവെന്നും അഞ്ജു വിശദീകരിച്ചു. തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്ന നീരജിന് ജപ്പാനില്‍ ഈ വര്‍ഷം നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിലും തിളങ്ങാനാകുമെന്നും അഞ്ജു കൂട്ടിചേര്‍ത്തു. അടുത്തിടെ ബെംഗളൂരുവില്‍ അവസാനിച്ച നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചാംപ്യനായിരുന്നു. 86.18 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. 2016ലെ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ കെനിയയുടെ ജൂലിയസ് യീഗോ 84.51 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ശ്രീലങ്കയുടെ രുമേഷ് പതിരാഗെ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. 82.33 മീറ്റര്‍ ദൂരം എറിഞ്ഞ ഇന്ത്യയുടെ സച്ചിന്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.നീരജിന്റെ ആദ്യ ശ്രമം ഫൗളായപ്പോള്‍ രണ്ടാം ശ്രമത്തില്‍ 82.99 മീറ്റര്‍ ദൂരം താണ്ടിനീരജ് തിരിച്ചുവന്നു. എന്നാല്‍ മൂന്നാം ശ്രമത്തില്‍ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ രുമേഷ് പതിരാഗെ നീരജിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മൂന്നാം ശ്രമത്തില്‍ തന്റെ ഏറ്റവും മികച്ച ത്രോയുമായി നീരജ് 86.18 മീറ്റര്‍ ദൂരം താണ്ടി സ്വര്‍ണം ഉറപ്പിച്ചു.മൂന്നാം റൗണ്ട് പിന്നിടുമ്പോള്‍ 82.33 മീറ്റര്‍ ദൂരം താണ്ടിയ ഇന്ത്യയുടെ സച്ചിന്‍ യാദവ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ നാലാം റൗണ്ടില്‍ കെനിയയുടെ ജൂലിയസ് യീഗോ 84.51 മീറ്റര്‍ ദൂരം താണ്ടി മത്സരം കടുപ്പിച്ചു. നീരജിന്റെ നാലാം ശ്രമം ഫൗളായതോടെ ആരാധകര്‍ സമ്മര്‍ദ്ദത്തിലായി.

Comments

Please log in to post your comments.