Detective Ujjwalan Ott: 'ഡിറ്റക്ടീവ് ഉജ്ജ്വലന്റെ' അന്വേഷണം ഇനി ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം?
'മിന്നൽ മുരളി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് ഒരുക്കിയ ചിത്രമാണ് 'ഡിറ്റക്ടീവ് ഉജ്ജ്വലൻ'. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചു. സസ്പെൻസ് നിറഞ്ഞ ഒരു കോമഡി ത്രില്ലറാണ് ചിത്രം. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. മെയ് 23ന് തിയേറ്ററുകളിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. നാളെ, ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ ആണ് ചിത്രം നിർമ്മിച്ചത്. രാഹുൽ ജിയും ഇന്ദ്രനീൽ ജികെയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. ധ്യാൻ ശ്രീനിവാസൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. സിജു വിൽസൺ, കോട്ടയം നസീർ, നിർമൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായർ എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പുതുമുഖ താരങ്ങളായ അമീൻ നിഹാൽ, നിബ്രാസ്, ഷഹബാസ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. Case endhaayalum Ujjwalan is always standing on business Watch Detective Ujjwalan on Netflix, out 11 July in Malayalam. #DetectiveUjjwalanOnNetflix pic.twitter.com/ETi6nKJmsg TRENDING NOW — Netflix India South (@Netflix_INSouth) July 10, 2025 പട്ടാമ്പി, ഷൊർണൂർ, കൊല്ലങ്കോട്, നെന്മാറ തുടങ്ങിയ ഇടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പ്രേം അക്കുടു, ശ്രയാന്തി എന്നിവരാണ് ഛായാഗ്രാഹകർ. ഇവർ ദമ്പതിമാരാണ്. ആദ്യമായാണ് ഇവർ മലയാള സിനിമയിൽ ഛായാഗ്രഹകരായി എത്തുന്നത്. സായ് പല്ലവി അഭിനയിച്ച 'ഗാർഗി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. Also Read: Vere Oru Case Movie: ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "വേറെ ഒരു കേസ്"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി കലാസംവിധാനം: കോയ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് എം. മൈക്കിൾ, ബാനർ മാനേജർ: റോജിൻ, പ്രൊഡക്ഷൻ മാനേജർ: പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ്: സെഡിൻ പോൾ, കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാനുവൽ ക്രൂസ് ഡാർവിൻ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ . Android Link . ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.