Home latest Shubhanshu Shukla Returns: അൺഡോക്കിങ് പൂർത്തിയായി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്, മടക്കയാത്ര തുടങ്ങി

Shubhanshu Shukla Returns: അൺഡോക്കിങ് പൂർത്തിയായി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്, മടക്കയാത്ര തുടങ്ങി

കാലിഫോര്‍ണിയ: ശുഭാംശു ശുക്ലയുടെയും സംഘത്തിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവർ ഭൂമിയിലേക്ക് മടങ്ങുന്നത്. ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഗ്രേസ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. ഇന്ത്യന്‍ സമയം വൈകിട്ട് 4:45-നാണ് പേടകം അൺഡോക്ക് ചെയ്തത്. നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്നാണ് ഗ്രേസ് പേടകം വേര്‍പ്പെട്ടത്. ഡ്രാഗണ്‍ ഗ്രേസ് പേടകം ഭൂമിയിലെത്താൻ ഇരുപത്തിരണ്ടര മണിക്കൂറെടുക്കും. ജൂലൈ 15ന് ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിക്ക് പേടകം ഇറങ്ങും. കാലിഫോർണിയക്കടുത്ത് ശാന്ത സമുദ്രത്തിൽ പേടകം ഇറങ്ങുമെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന അറിയിപ്പ്. എന്നാല്‍ കാലിഫോര്‍ണിയയിലെ കാലാവസ്ഥയ്ക്കനുസരിച്ചായിരിക്കും സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്യുക. Also Read: Tamil Nadu Train Fire: തമിഴ്നാട്ടിൽ ചരക്ക് ട്രെയിന് തീപിടിച്ചു; ആളപായമില്ലെന്ന് റെയിൽവേ, അട്ടിമറി സംശയം, അന്വേഷണം TRENDING NOW ഭൂമിയിലെത്തി കഴിഞ്ഞാൽ സംഘം ഏഴ് ദിവസം പ്രത്യേക നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷം മാത്രമെ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് മടങ്ങുകയുള്ളൂ. കാലിഫോർണിയക്കടുത്ത് കടലിൽ ഇറങ്ങുന്ന ഇവരെ സ്പേസ്എക്‌സിന്‍റെ റിക്കവറി കപ്പല്‍ തീരത്തേക്ക് എത്തിക്കും. തുടർന്ന് ഒരാഴ്‌ചക്കാലം നാസയുടെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിലാണ് പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍ ഉണ്ടാവുക. ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഇത്. ജൂൺ 26-നാണ് ശുഭാൻശുവും സംഘവും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കിയ ശേഷമാണ് ഇവരുടെ മടക്കം. കേരളത്തില്‍ നിന്ന് കൊണ്ടുപോയ 6 വിത്തിനങ്ങളുടെ പരീക്ഷണമടക്കം ഐഎസ്എസിൽ നടന്നു. പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ മടക്കി കൊണ്ടുവരുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ . Android Link . ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tags:

Comments

Please log in to post your comments.