8th Pay Commission: കേന്ദ്രത്തിൽ ശമ്പള വർധന 40 ശതമാനം വരെ? നടപ്പാക്കാൻ വൈകും? പക്ഷെ ലോട്ടറി
എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ കാത്തിരിക്കുന്ന കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു സന്തോഷവാർത്ത. പ്രതീക്ഷിച്ചിതിനേക്കാൾ വർധനയായിരിക്കും ജീവനക്കാർക്ക് ഇത്തവണ ലഭിക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നാൽ ശമ്പളവും പെൻഷനും അടക്കം 30 മുതൽ 40 ശതമാനം വരെ വർദ്ധിച്ചേക്കാം. എന്നാൽ ഇത് പെട്ടെന്ന് നടപ്പായെന്ന് വരിസ്സ 2026-27 സാമ്പത്തിക വർഷം മുതലാണ് ഇത് പ്രാബല്യത്തിൽ വരുക എന്ന സൂചനയുണ്ട്. പുതിയ ശമ്പള വർധന നടപ്പാക്കാൻ സർക്കാർ 1.8 ലക്ഷം കോടി രൂപ കൂടി ചെലവഴിക്കേണ്ടി വരും എന്നാണ് വിവരം. നേരത്തെ, ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ ചിലവിട്ടത് 1.02 ലക്ഷം കോടി രൂപയായിരുന്നുവെന്ന് സാമ്പത്തിക സ്ഥാപനം ആംബിറ്റ് ക്യാപിറ്റൽ അവരുടെ ഒരു റിപ്പോർട്ടിൽ ഈ അവകാശവാദം ഉന്നയിക്കുന്നു.സമയമെടുക്കുംഎട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചാലും പുതിയ റിപ്പോർട്ട് തയ്യാറാക്കാൻ സമയമെടുക്കുമെന്ന് ആംബിറ്റ് ക്യാപിറ്റൽ പറയുന്നു. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ വേണ്ടി വന്നത് 18 മാസമാണ്. ഇതുകൊണ്ടാണ് പുതിയ ശമ്പള കമ്മീഷൻ ശുപാർശകൾ അടുത്ത 2027 സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഫിറ്റ്മെന്റ് ഘടകം നിർണ്ണയിച്ചതിന് ശേഷമായിരിക്കും ജീവനക്കാരുടെ ശമ്പളം കണക്കാക്കുന്നത്.വർദ്ധന തീരുമാനിക്കുന്നത്ഫിറ്റ്മെന്റ് ഘടകം വഴിയാണ് ശമ്പള കമ്മീഷനിൽ ശമ്പളം വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ തവണ ഫിറ്റ്മെൻ്റ് ഘടകം 2.57 ആയിരുന്നു, ഇതുകൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി. എങ്കിലും, ഓരോ തവണയും പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ, ക്ഷാമബത്ത പൂജ്യമാക്കാറുണ്ട്. അങ്ങനെ വരുമ്പോൾ ഇത് യഥാർത്ഥ ശമ്പള വർദ്ധനവ് കുറയ്ക്കും. ഇത്തവണ ഫിറ്റ്മെന്റ് ഘടകം വഴി മൊത്തം ശമ്പളത്തിൽ 30 മുതൽ 34 ശതമാനം വരെ വർദ്ധനവ് സാധ്യമാകുമെന്നും ആംബിറ്റിൻ്റെ റിപ്പോർട്ടിൽ പറയുന്നു.ജിഡിപിക്ക് ഗുണംശമ്പളം പെൻഷൻ എന്നിവയിവലുള്ള വർദ്ധന മൂലം രാജ്യത്തിൻ്റെ ജിഡിപിയിൽ 30 മുതൽ 50 ബേസിസ് പോയിന്റ് വരെ വളർച്ചയ്ക്ക് കാരണമാകുമെന്നും ആംബിറ്റ് ക്യാപിറ്റൽ വിശ്വസിക്കുന്നു. റിയൽ എസ്റ്റേറ്റ്, ഓട്ടോമൊബൈൽ, ഇൻഷുറൻസ്, ക്യുഎസ്ആർ, ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങൾ (എൻബിഎഫ്‌സി) എന്നിവയ്ക്കെല്ലാം ഇതുവഴി നേരിട്ടുള്ള നേട്ടം ലഭിക്കും. 2016 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചയ്ക്ക് ഏകദേശം 200 ബേസിസ് പോയിൻ്റുകളാണ് ഏഴാം ശമ്പള കമ്മീഷൻ വഴി ലഭിച്ചത്.ഓഹരി വിപണിയിലുംഎട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയാൽ, പെൻഷൻ ഫണ്ടുകൾ വഴി ഓഹരി വിപണിയിലെ നിക്ഷേപം വർദ്ധിച്ചേക്കാമെന്ന് റിപ്പോർട്ട് പറയുന്നു. ഏകീകൃത പെൻഷൻ പദ്ധതി 2026-ലെ സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കും, ഇതുവഴി പെൻഷൻ ഫണ്ടിലെ സർക്കാർ വിഹിതം 14 ശതമാനത്തിൽ നിന്ന് 18.5 ശതമാനമായി വർദ്ധിക്കും. ഇതിൽ 45 ശതമാനം ഓഹരിയിൽ നിക്ഷേപിച്ചാൽ, മൊത്തം നിക്ഷേപം 24,500 കോടി രൂപയിൽ നിന്ന് 46,500 കോടി രൂപയായി ഉയരും.