പ്രസിഡന്‍റിനെ അപമാനിച്ചു; ഇലോൺ മസ്കിന്റെ ഗ്രോക്കിന് തുർക്കി കോടതിയുടെ വിലക്ക്
അങ്കാറ : പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാനെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്നതരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് എക്സ്എഐ കമ്പനിയുടെ നിർമിതബുദ്ധി ചാറ്റ്ബോട്ടായ ഗ്രോക്കിനെ തുർക്കി കോടതി നിരോധിച്ചു. യുഎസ് കോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എക്സ്എഐ. മസ്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ ‘എക്സി’ൽ ചില ഉപയോക്താക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഉർദുഗാനെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും കുറിച്ചുൾപ്പെടെ ഗ്രോക്ക് അശ്ലീല പരാമർശം നടത്തിയത്. ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാൽ അത്താതുർക്കിനെതിരേയും മോശം പരാമർശം നടത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ് നീക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും ‘എക്സ്’ പറഞ്ഞു.
Tags: