ടി20 ക്രിക്കറ്റ് ലോകകപ്പിന് ഇറ്റലി ഇന്ത്യയിലെത്തുമോ? ഇന്നറിയാം, നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചാല്‍ യോഗ്യത, തോറ്റാലും സാധ്യത
ഹേഗ്: ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിനുള്ള യോഗ്യതയ്ക്കരികെ ഇറ്റാലിയന്‍ ക്രിക്കറ്റ് ടീം. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ജയിച്ചാല്‍ ഇറ്റലിക്ക് അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാകുന്ന ടി20 ലോകകപ്പ് കളിക്കാം. യൂറോപ്യന്‍ മേഖലയിലെ യോഗ്യത മത്സരത്തില്‍ നിന്ന് രണ്ട് ടീമുകള്‍ക്കാണ് ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കുക. ഇംഗ്ലണ്ടും അയര്‍ലന്‍ഡും റാങ്കിംഗ് അടിസ്ഥാനത്തില്‍ നേരത്തെ ടിക്കറ്റ് ഉറപ്പിച്ചതാണ്. ഇനിയുള്ള രണ്ട് ടീമുകള്‍ ആരൊക്കെയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ച് പോയിന്റുമായി ഒന്നതാണ് ഇറ്റലി. നെതര്‍ലന്‍ഡ്സ് രണ്ടാമതും. അവര്‍ക്ക് നാല് പോയിന്റാണുള്ളത്. ജേഴ്സി, സ്കോട്ലന്ഡ് ടീമുകളാണ് മൂന്നും നാലും സ്ഥാനത്ത്. ഇരുവര്‍ക്കും മൂന്ന് പോയിന്റ് വീതം. ഗേണ്‍സി പുറത്തായി കഴിഞ്ഞു. കഴിഞ്ഞ ദിവസം സ്കോട്ലന്ഡിനെ അട്ടിമറിച്ചതോടെയാണ് ഇറ്റലിക്ക് സാധ്യതയേറിയത്. നെതര്‍ലന്‍ഡ്സിനെതിരെ ഇറ്റലിക്ക് വലിയ തോല്‍വി ഉണ്ടാവാതിരുന്നാല്‍ പോലും സാധ്യത നില്നില്ക്കുന്നുണ്ട്. സ്കോട്ലന്ഡ് - ജേഴ്സി മത്സരത്തില്‍ ജയിക്കുന്ന ടീം ഇറ്റലിയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാതിരുന്നാല്‍ മതി.നിലവില്‍ സ്കോട്ലന്ഡിന് -0.150 നെറ്റ് റണ്റേറ്റാണുന്നത്. യോഗ്യത നേടമെങ്കില്‍ ഇറ്റലി തോല്‍ക്കണമെന്ന് മാത്രമല്ല, ജേഴ്സിക്കെതിരെ അവര്‍ വലിയ ജയം നേടുകയും വേണം. ജേഴ്സിക്ക് 0.430 നെറ്റ് റണ്‍റേറ്റുണ്ട്. ഇറ്റലിക്ക് 1.722 നെറ്റ് റണ്‍റേറ്റും. ഇത് മറികടക്കുക എളുപ്പമുള്ള കാര്യം ആയിരിക്കില്ല. നെതര്‍ലന്‍ഡ്സിന് 1.200 നെറ്റ് റണ്‍റേറ്റാണുള്ളത്. View this post on Instagram A post shared by ICC (@icc) മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജോ ബേണ്‍സാണ് ഇറ്റലിയുടെ ക്യാപ്റ്റന്‍. ഓസ്ട്രേലിയയ്ക്കായി 23 ടെസ്റ്റുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ആദ്യമായി ടി20 ലോകകപ്പിന് യോഗ്യത നേടുന്നതിനും വളരെ അടുത്തായിരിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുവെന്ന് ബേണ്‍സ് വ്യക്തമാക്കി. ''ഈ നിമിഷത്തില്‍ ടീമിനെ കുറിച്ചോര്‍ത്ത് എനിക്ക് ശരിക്കും അഭിമാനമുണ്ട്. ബേണ്‍സ് പറഞ്ഞു. മികച്ച ടീമായ സ്കോട്ട്ലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇത് വരാനിരിക്കുന്ന ഒരുപാട് കാര്യങ്ങള്‍ക്കുള്ള ചവിട്ടുപടിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'' ബേണ്‍സ് വ്യക്തമാക്കി. View this post on Instagram A post shared by ICC (@icc) സ്കോട്ലന്ഡിനെതിരെ 12 റണ്‍സിനായിരുന്നു ഇറ്റലിയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇറ്റലി ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എമിലിയോ ഗേ (50), ഹാരി മനേന്റി (38), ഗ്രാന്റ് സ്റ്റിവാര്‍ട്ട് (44) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സ്കോട്ലന്ഡിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. ജോര്‍ജ് മുന്‍സി (72), റിച്ചാര്‍ഡ് ബാരിംഗ്ടണ്‍ (46) എന്നിവര്‍ സ്കോട്ലന്ഡിന് വേണ്ടി തിളങ്ങി. ഹാരി മനേന്റി ഇറ്റലിക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി.