Home Politics 'തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ല'; കോൺഗ്രസ് എം പി മാണിക്കം ടാഗോർ

'തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ല'; കോൺഗ്രസ് എം പി മാണിക്കം ടാഗോർ

ദില്ലി: കോൺഗ്രസ് എം പി ശശി തരൂരിനെതിരെ വീണ്ടും എക്സ് പോസ്റ്റുമായി കോൺഗ്രസ് എം പി മാണിക്കം ടാഗോർ രംഗത്ത്. തരൂർ ബിജെപിയുടെ തത്തയായോയെന്ന് മാണിക്കം ടാഗോർ. അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്നും മാണിക്കം ടാഗോർ പ്രതികരിച്ചു. ശശി തരൂരിന്റെ പേരെടുത്ത് പറയാതെയാണ് ആരോപണം. ഒരു സഹപ്രവർത്തകൻ എന്നാണ് മാണിക്കം ടാഗോർ എംപി അഭിസംബോധന ചെയ്തിരിക്കുന്നത്.മാണിക്കം ടാഗോ‍ർ എംപിയുടെ എക്സ് പോസ്റ്റ്: When a Colleague starts repeating BJP lines word for word, you begin to wonder — is the Bird becoming a parrot? 🦜Mimicry is cute in birds, not in politics.— Manickam Tagore .B🇮🇳மாணிக்கம் தாகூர்.ப (@manickamtagore) July 10, 2025 അതിനിടെ, അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി ശശി തരൂ‍ർ. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്ത്. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു.ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.

Comments

Please log in to post your comments.