Home gulf ഹൃദയാഘാതം; കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. പേരാവൂർ മുരിങ്ങോടി സ്വദേശി മുള്ളൻ പറമ്പത്ത് അഷ്റഫ് (51) ആണ് മരിച്ചത്. മഹ്ജറിൽ ബൂഫിയ നടത്തുകയായിരുന്ന ഇദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് മരണം. 30 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: പക്രു ഹാജി, മാതാവ്: കുഞ്ഞിപ്പാത്തു, മക്കൾ: റിൻസില ബാനു, റിഫാന, റഫ്ന, മരുമകൻ: അനീസ്. മരണാന്തര നിയമനടപടികൾ പൂർത്തീകരിക്കാനും മറ്റുമുള്ള സഹായങ്ങൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Comments

Please log in to post your comments.