സെഞ്ചുറിക്ക് പിന്നാലെ റൂട്ടിനെ മടക്കി ബുമ്ര, പിന്നാലെ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച, 7 വിക്കറ്റ് നഷ്ടം
ലോര്‍ഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച. 251-4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. 33 റണ്‍സുമായി ജാമി സ്മിത്തും 11 റണ്‍സോടെ ബെയ്ഡന് കാര്‍സും ക്രീസില്‍. ഇന്നലെ 99 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ട് 37-ാം ടെസ്റ്റ് സെഞ്ചുറി തികച്ച് 103 റണ്‍സെടുത്ത് ബുമ്രയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായപ്പോൾ ബെന്‍ സ്റ്റോക്സിനെയും ക്രിസ് വോസക്സിനെയും കൂടി പുറത്താക്കി ബുമ്ര ഇംഗ്ലണ്ടിനെ തകര്‍ച്ചയിലാക്കി. THE GOAT DOING OWN THINGS AT LORD'S. 🔥- Jasprit Bumrah, The GOAT. 🐐pic.twitter.com/FQkkZFrR7m— Tanuj (@ImTanujSingh) July 11, 2025251-4 എന്ന സ്കോറില്‍ രണ്ടാം ദിനം ആദ്യ സെഷനില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ട് ജസ്പ്രീത് ബുമ്രയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി സെഞ്ചുറി തികച്ചു. എന്നാല്‍ പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ജാമി സ്മിത്തിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം സ്ലിപ്പില്‍ രാഹുല്‍ നഷ്ടമാക്കി. സിറാജിന്റെ പന്തില്‍ സ്മിത്ത് സ്ലിപ്പില്‍ നല്കിയ ക്യാച്ച് രാഹുല്‍ കൈവിടുകയായിരുന്നു. എന്നാല്‍ അടുത്ത ഓവറില്‍ ജോ റൂട്ടിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. 199 പന്തില്‍ 103 റണ്‍സെടുത്ത റൂട്ട് 10 ബൗണ്ടറി പറത്തി. ടെസ്റ്റില്‍ പതിനൊന്നാം തവണയാണ് ബുമ്രയുടെ പന്തില്‍ റൂട്ട് പുറത്താവുന്നത്.🚨 JOE ROOT HAS SCORED 20 TEST HUNDREDS IN LAST 5 YEARS 🚨 - This is Just Unreal by Root..!!!! 🐐pic.twitter.com/ZLUaZEhmWB— Tanuj (@ImTanujSingh) July 11, 2025 റൂട്ട് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്സിന് നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച ബുമ്ര ഇംഗ്ലണ്ടിനെ 271-7ലേക്ക് തള്ളിയിട്ടു. എന്നാല്‍ വീണുകിട്ടി ജീവന് മുതലാക്കിയ ജാമി സ്മിത്തും ബെര്യ്ഡന്‍ കാര്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 300 കടത്തി. ഇന്ത്യക്കായി ബുമ്ര നാലു വിക്കറ്റ് എടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റെടുത്തു.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക