അള്‍ട്രാ-തിന്‍ ഡിസൈന്‍, വമ്പന്‍ അപ്‌ഗ്രേഡുകള്‍; ഗാലക്സി സ്സെഡ് ഫോള്‍ഡ് 7, ഫ്ലിപ് 7, ഫ്ലിപ് 7 എഫ്‌ഇ പുറത്തിറക്കി! വിലയും ഫീച്ചറുകളും
ന്യൂയോര്‍ക്ക്: ദക്ഷിണ കൊറിയന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഭീമന്‍മാരായ സാംസങ് ഇന്ത്യയടക്കമുള്ള ആഗോള വിപണികളില്‍ അള്‍ട്രാ-തിന്‍ ഗാലക്സി സ്സെഡ് ഫോള്‍ഡ് 7, ഗാലക്സി സ്സെഡ് ഫ്ലിപ് 7 സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. കൂടുതല്‍ ബജറ്റ്-ഫ്രണ്ട്‌ലിയായ ഗാലക്സി സ്സെഡ് ഫ്ലിപ് 7 എഫ്‌ഇയും സാംസങ് കമ്പനി ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് 2025ല്‍ അവതരിപ്പിച്ചു. ഗാലക്സി എസ്25 അള്‍ട്രായേക്കാള്‍ കട്ടി കുറഞ്ഞ മോഡലാണ് സ്സെഡ് ഫോള്‍ഡ് 7. അതേസമയം വലിയ കവര്‍ സ്ക്രീനും, അപ്‌ഗ്രേഡഡ് ക്യാമറകളും ശക്തമായ എക്‌സിനോസ് 2500 ചിപ്പും സഹിതമാണ് സ്സെഡ് ഫ്ലിപ് 7-ന്‍റെ വരവ്.ഗാലക്സി സ്സെഡ് സീരീസിലെ പുത്തന്‍ യുഗത്തിന് ആരംഭം എന്ന അവകാശവാദത്തോടെയാണ് ഗാലക്സി സ്സെഡ് ഫോള്‍ഡ് 7, ഗാലക്സി സ്സെഡ് ഫ്ലിപ് 7, ഗാലക്സി സ്സെഡ് ഫ്ലിപ് 7 എഫ്ഇ എന്നീ സ്‌മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാംസങിന്‍റെ കട്ടിയും ഭാരവും കുറഞ്ഞ ഫോള്‍ഡബിള്‍ മൊബൈല്‍ ഫോണുകളാണ് സ്സെഡ് ഫോള്‍ഡ് 7 ഉം, സ്സെഡ് ഫ്ലിപ് 7 ഉം.ഗാലക്സി സ്സെഡ് ഫോള്‍ഡ് 7സ്ലിമ്മായ ഫോള്‍ഡബിള്‍ എന്ന നിലയിലാണ് ബുക്ക്-സ്റ്റൈല്‍ സാംസങ് ഗാലക്സി സ്സെഡ് ഫോള്‍ഡ് 7 അവതരിപ്പിച്ചിരിക്കുന്നത്. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് നിര്‍മ്മാണം. 8 ഇഞ്ച് ഫോള്‍ഡബിള്‍ ഡിസ്‌പ്ലെ, 200 എംപി പ്രധാന സെന്‍സര്‍ സഹിതമുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ, 1 ടിബി വരെ സ്റ്റോറേജ് എന്നിവയാണ് സ്സെഡ് ഫോള്‍ഡ് 7ന്‍റെ പ്രധാന സവിശേഷതകള്‍. ഇന്ത്യയില്‍ 1,74,999 രൂപയിലാണ് ഗാലക്സി സ്സെഡ് ഫോള്‍ഡ് 7 ആരംഭിക്കുന്നത്. ജൂലൈ 25 മുതല്‍ പ്രീ-ഓര്‍ഡര്‍ തുടങ്ങും.ഗാലക്സി സ്സെഡ് ഫ്ലിപ് 7ഏറ്റവും സ്ലിം ആയ ഗാലക്സി ഫ്ലിപ് ഫോണാണ് സ്സെഡ് ഫ്ലിപ് 7. സാംസങിന്‍റെ എക്‌സിനോസ് 2500 ചിപ്പില്‍ വരുന്ന ഫ്ലിപ് ഫോണാണിത്. 4.1 ഇഞ്ച് എക‌്‌സ്‌ടേണല്‍ ഡിസ്‌പ്ലെ, 6.9 ഇഞ്ച് ഡൈനാമിക് അമോല്‍ഡ് 2X പ്രധാന ഡിസ്‌പ്ലെ, തുറന്നിരിക്കുമ്പോള്‍ 6.5 എംഎം കട്ടി, അടയ്ക്കുമ്പോള്‍ 13.7 എംഎം കട്ടി, 188 ഗ്രാം ഭാരം, 4,300 എംഎഎച്ച് ബാറ്ററി, 50 എംപി വൈഡ്, 12 എംപി അള്‍ട്രാ-വൈഡ് ഇരട്ട റിയര്‍ ക്യാമറ, 10 എംപി സെല്‍ഫി ക്യാമറ, എഐ ഫീച്ചറുകള്‍ തുടങ്ങിയവ ഗാലക്സി സ്സെഡ് ഫ്ലിപ് 7-ലുണ്ട്. 1,09,999 രൂപയാണ് സ്സെഡ് ഫ്ലിപ് 7-ന്‍റെ ആരംഭ വില.ഗാലക്സി സ്സെഡ് ഫ്ലിപ് 7 എഫ്ഇതാരതമ്യേന ബജറ്റ്-ഫ്രണ്ട്‌ലി ഫോള്‍ഡബിളാണ് ഗാലക്സി സ്സെഡ് ഫ്ലിപ് 7 എഫ്ഇ. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയില്‍ 89,999 രൂപയാണ് വിലയുടെ ആരംഭം. 256 ജിബി സ്റ്റോറേജ് വേരിയന്‍റിന്‍റെ വില 95,999 രൂപയാണ്. കറുപ്പ്, വെളുപ്പ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. clamshell-style ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റാണിത്. ഡൈനാമിക് അമോല്‍ഡ് 2എക്സ് പ്രധാന സ്ക്രീന്‍, 3.4 ഇഞ്ച് സൂപ്പര്‍ അമോല്‍ഡ് കവര്‍ ഡിസ്‌പ്ലെ, എക്‌സിനോട് 2400 ചിപ്‌സെറ്റ്, ഗാലക്സി എഐ ഫീച്ചറുകള്‍, 50 എംപി വൈഡ്-ആംഗിള്‍ ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 10 എംപി ഇന്നര്‍ സ്ക്രീന്‍ ക്യാമറ, 4,000 എംഎഎച്ച് ബാറ്ററി, 25 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.