സാംസങിന് ഒരു മുഴം മുന്നേയെറിഞ്ഞ ഓണര്‍, ലോകത്തെ ഏറ്റവും കനം കുറഞ്ഞ ഫോള്‍ഡബിള്‍- മാജിക് വി5
ലോകത്തെ ഏറ്റവും ഏറ്റവും കനം കുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ആദ്യം അവതരിപ്പിക്കാനുള്ള സാംസങിന്റെ സ്വപ്‌നം തകര്‍ത്തുകൊണ്ടാണ് ജൂലായ് അഞ്ചിന് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഓണര്‍ പുതിയ മാജിക് വി5 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത്. ജൂലായ് 9 ന് നടന്ന സാംസങ് അണ്‍പാക്ക്ഡ് ഇവന്റില്‍ അവതരിപ്പിച്ച ഗാലക്‌സി സീ ഫോള്‍ഡ് 7 സ്മാര്‍ട്‌ഫോണിനെ മറികടന്നാണ് ഓണര്‍ മാജിക് വി5 ലോകത്തെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന നേട്ടം കൈവരിച്ചത്. 8.8 മില്ലിമീറ്റര്‍ ആണ് ഓണര്‍ മാജിക് വി5 ന്റെ കനം. സാംസങ് ഗാലക്‌സി സീ ഫോള്‍ഡ് 7 ആകട്ടെ 8.9 മില്ലിമീറ്റര്‍ ആണ് കനം. ഓണര്‍ മാജിക് വി5 സവിശേഷതകള്‍ ഐവറി വൈറ്റ്, കറുപ്പ്, ഡൗണ്‍ ഗോള്‍ഡ്, റെഡ്ഡിഷ് ബ്രൗണ്‍ എന്നീ കളര്‍ ഓപ്ഷനുകളാണ് മാജിക് വി5ന്. ഇന്ത്യയില്‍ ഇത് എപ്പോള്‍ വില്‍പ്പനയ്‌ക്കെത്തുന്ന് വ്യക്തമല്ല. 8.93 മില്ലിമീറ്റര്‍ കനമുള്ള ഓപ്പോ ഫൈന്റ് എന്‍5 സ്മാര്‍ട്‌ഫോണിനെ മറികടന്നാണ് 8.8 എംഎം കനത്തില്‍ മാജിക് വി5 എത്തിയത്. 217 ഗ്രാം ആണ് ഭാരം. ഓണറിന്റെ സൂപ്പര്‍ സ്റ്റീല്‍ ഹിഞ്ച് കൂടുതല്‍ ശക്തിയുള്ളതും സുഗമമായ ഫോള്‍ഡിങ് അനുഭവവും വാഗ്ദാനം ചെയ്യുന്നു. 2കെ റസലൂഷനില്‍ 7.95 ഇഞ്ച് വലിപ്പമുള്ള ഇന്നര്‍ ഫളെക്‌സിബിള്‍ ഡിസ്‌പ്ലേയാണിതിന്. 5000 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നെസ് ലഭിക്കും. 6.45 ഇഞ്ച് എല്‍ടിപിഒ ഔട്ടര്‍ ഡിസ്‌പ്ലേ സ്‌ക്രീനും ഫോണിനുണ്ട്. ഒക്ടോകോര്‍ സ്‌നാപ്ഡ്രാഗണ്‍ 8എലൈറ്റ് ചിപ്പ്‌സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം 16 ജിബി വരെ റാമും 1ടിബി വരെ സ്റ്റോറേജ് ഓപ്ഷനും ലഭ്യമാണ്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.1 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഡീപ്പ്‌സീക്കിന്റെ പിന്തുണയുള്ള എഐ ഫീച്ചറുകളാണിതില്‍. 50 എംപി വൈഡ് ക്യാമറ, 50 എംപി അള്‍ട്രാ വൈഡ് ക്യാമറ, 64 എംപി പെരിസ്‌കോപ്പ് ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഓണര്‍ മാജിക് വി 5 നുള്ളത്. ഇന്നര്‍ സ്‌ക്രീനിലും ഔട്ടര്‍ സ്‌ക്രിനലും 20 മെഗാപിക്‌സലിന്റെ രണ്ട് ക്യാമറകള്‍ സെല്‍ഫിയ്ക്കും വീഡിയോ കോളിനും വേണ്ടി നല്‍കിയിരിക്കുന്നു. ഓണര്‍ വി5 ന്റെ 16 ജിബി + 1ടിബി വേരിയന്റിന് 6100 എംഎഎച്ച് ബാറ്ററിയാണുള്ളത്. മറ്റ് പതിപ്പുകളില്‍ 5820 എംഎഎച്ച് ബാറ്ററിയായിരിക്കും. 66 വാട്ട് വയേര്‍ഡ് ചാര്‍ജിങും 55 വാട്ട് വയര്‍ലെസ് ചാര്‍ജിങും സാധ്യമാണ്. വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സില്‍ ഐപി 58, ഐപ്ി 59 റേറ്റിങുകളുണ്ട്. 5ജി, വൈഫൈ7, ബ്ലൂടൂത്ത് 6.0, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്.