Home Sports ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് ആദ്യ ട്വന്റി20 പരമ്പര നേട്ടം

ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് ആദ്യ ട്വന്റി20 പരമ്പര നേട്ടം

മാ​ഞ്ച​സ്റ്റ​ർ: ട്വ​ന്റി20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് പ​ര​മ്പ​ര നേ​ട്ടം. നാ​ലാം മ​ത്സ​ര​ത്തി​ൽ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും ആ​റ് വി​ക്ക​റ്റി​ന് ജ​യി​ച്ച​തോ​ടെ അ​ഞ്ച് ക​ളി​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 3-1ന്റെ ​അ​ഭേ​ദ്യ മു​ൻ​തൂ​ക്ക​വും സ്വ​ന്ത​മാ​യി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റി​ന് 126 റ​ൺ​സെ​ടു​ത്തു. ഇ​ന്ത്യ മൂ​ന്ന് ഓ​വ​ർ ബാ​ക്കി​യി​രി​ക്കെ നാ​ല് വി​ക്ക​റ്റി​ന് ല​ക്ഷ്യ​ത്തി​ലെ​ത്തി. നാ​ല് ഓ​വ​റി​ൽ 15 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്പി​ന്ന​ർ രാ​ധ യാ​ദ​വാ​ണ് ക​ളി​യി​ലെ താ​രം. ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​രി​ൽ ഓ​പ​ണ​ർ​മാ​രാ​യ ഷ​ഫാ​ലി വ​ർ​മ 31ഉം ​സ്മൃ​തി മ​ന്ദാ​ന 32ഉം ​ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് 26ഉം ​റ​ൺ​സ് നേ​ടി. 24 റ​ൺ​സു​മാ​യി ജെ​മീ​മ റോ​ഡ്രി​ഗ​സ് പു​റ​ത്താ​കാ​തെ നി​ന്നു. 22 റ​ൺ​സ് നേ​ടി​യ ഓ​പ​ണ​ർ സോ​ഫി​യ ഡ​ങ്ക്ലി​യാ​ണ് ഇം​ഗ്ലീ​ഷ് ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രി​ൽ ശ്രീ ​ച​ര​ണി​യും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. അ​മ​ൻ​ജോ​ത് കൗ​റും ദീ​പ്തി ശ​ർ​മ​യും ഓ​രോ​രു​ത്ത​രെ​യും മ​ട​ക്കി. അ​വ​സാ​ന മ​ത്സ​രം ശ​നി​യാ​ഴ്ച ബി​ർ​മി​ങ്ഹാ​മി​ൽ. 2006ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ജ​യി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം നാ​ട്ടി​ലോ വി​ദേ​ശ​ത്തോ ഒ​രു പ​ര​മ്പ​ര പോ​ലും ഇ​വ​ർ​ക്കെ​തി​രെ നേ​ടാ​നാ​യി​രു​ന്നി​ല്ല.

Comments

Please log in to post your comments.