Home latest 2026 ടി20 ലോകകപ്പിന് യോഗ്യത നേടി ഇറ്റലി

2026 ടി20 ലോകകപ്പിന് യോഗ്യത നേടി ഇറ്റലി

റോം : ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ഇറ്റാലിയൻ ടീം. 2026 ടി20 ലോകകപ്പിന് യോഗ്യത നേടിയാണ് ഇറ്റലി ചരിത്രം കുറിച്ചത്. ഇതാദ്യമായാണ് ഇറ്റലി ഒരു ഐസിസി ടൂർണമെന്റിന് യോഗ്യത നേടുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലും വെച്ചാണ് ടി20 ലോകകപ്പ് നടക്കുന്നത്. യൂറോപ്യൻ യോഗ്യതാ മത്സരത്തില്‍ ജേഴ്സിക്കെതിരെ സ്കോട്ലൻഡ് ഒരു വിക്കറ്റ് തോല്‍വി വഴങ്ങിയതാണ് ടീമിന് തുണയായത്. അവസാന യോഗ്യതാ മത്സരത്തില്‍ നെതർലൻഡ്സിനോട് തോറ്റിട്ടും മികച്ച നെറ്റ് റണ്‍റേറ്റിൻറെ കരുത്തില്‍ ഇറ്റലി ടി20 ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു. നെതർലൻഡ്സിനെതിരെ ഇറ്റലി ഒമ്ബത് വിക്കറ്റിന് തോറ്റെങ്കിലും ജേഴ്സിയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ് നിലനിർത്താൻ ഇറ്റലിക്കായി. ഇറ്റലിക്കൊപ്പം നെതർലൻഡ്സും യോഗ്യത നേടി. ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തിയതോടെയാണ് ഇരുവരും ടൂർണമെന്റിന് ടിക്കറ്റെടുത്തത്. നിലവില്‍ 15 ടീമുകളാണ് ടൂർണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്.

Comments

Please log in to post your comments.