മനംപോലെ മാംഗല്യം; കാർത്തിക് സൂര്യ വിവാഹിതനായി, വധു അമ്മാവന്റെ മകൾ വർഷ
ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായ കാർത്തിക് സൂര്യ വിവാഹിതനായി. അമ്മാവന്റെ മകൾ വർഷയാണ് കാർത്തിക്കിന്റെ ഭാര്യ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത വിവഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്. കാർത്തിക്കിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനൽ വഴി വിവാഹം ലൈവ് സ്ട്രീമിങ്ങും നടത്തിയിരുന്നു.