നസ്‌ലിന്‍ ചിത്രം ‘മോളിവുഡ് ടൈംസ്’പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്
നസ്‌ലിനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’.ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്. തുടരും, രണം, കിംഗ് ഓഫ് കൊത്ത തുടങ്ങി നിരവധി മലയാള സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ജേക്‌സ് ബിജോയ് ആണ് ഈ നസ്ലെന്‍ സിനിമയ്ക്കും സംഗീതമൊരുക്കുന്നത്. ജേക്‌സിനൊപ്പമുള്ള ചിത്രം സംവിധായകന്‍ അഭിനവ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ചിത്രത്തിന്റെ ഷൂട്ട് ഉടന്‍ ആരംഭിക്കും. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് മോളിവുഡ് ടൈംസ് നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്നു അഭിനവ്. ‘ആനന്ദം’, ‘ഗോദ’, ‘ഉറിയടി’, ‘കുരങ്ങു ബൊമ്മൈ’ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായും അഭിനവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമു സുനില്‍ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ തുടരുമിന് സംഗീതം ഒരുക്കിയത് ജേക്‌സ് ആയിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയിലെ ഗാനങ്ങള്‍ക്കും പശ്ചാത്തലസംഗീതത്തിനും ലഭിച്ചത്.