Home Technology iQOO 12 5G Offer: 40000 രൂപയ്ക്ക് 120W സ്പീഡ് ചാർജിങ് ഫ്ലാഗ്ഷിപ്പ് ഐഖൂ ഫോൺ വാങ്ങിയാലോ!

iQOO 12 5G Offer: 40000 രൂപയ്ക്ക് 120W സ്പീഡ് ചാർജിങ് ഫ്ലാഗ്ഷിപ്പ് ഐഖൂ ഫോൺ വാങ്ങിയാലോ!

iQOO 12 5G Offer: 120W സ്പീഡ് ചാർജിങ്ങിൽ ഐഖൂ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ് വാങ്ങാം. ട്രിപ്പിൾ റിയർ ക്യാമറയുള്ള പ്രീമിയം സ്മാർട്ഫോണാണിത്. 5000mAh ബാറ്ററി, 120W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5ജി ഫോണിന് ആമസോണിൽ വമ്പിച്ച കിഴിവ് നേടാം. iQOO 12 5G Offer വിശദമായി... ആമസോണിൽ ഐക്യൂ 12 സ്മാർട്ഫോൺ 42,999 രൂപയ്ക്ക് വിൽക്കുന്നു. ഇതിന്റെ ഒറിജിനൽ വില 57,999 രൂപയാണ്. 12GB ജിബി റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഇളവ്. 15,000 രൂപ വില കുറച്ച് ഫ്ലാഗ്ഷിപ്പ് വാങ്ങാനുള്ള അവസരമാണിത്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,289 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഈ ഹാൻഡ്സെറ്റിന് പ്രതിമാസം 2,085 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനും ലഭ്യമാണ്. പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ, 40000 രൂപയ്ക്ക് ഐഖൂ 12 5ജി സ്വന്തമാക്കാം. 40,650 രൂപയ്ക്കാണ് ഐഖൂ 12-ന്റെ എക്സ്ചേഞ്ച് ഓഫർ. ഐഖൂ ഫ്ലാഗ്ഷിപ്പ് സ്പെസിഫിക്കേഷൻ 6.78 ഇഞ്ച് 1.5K LTPO AMOLED ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റുണ്ട്. 3000 nits പീക്ക് ബ്രൈറ്റ്നസ്സാണ് സ്ക്രീനിനുള്ളത്. ഇതിൽ ഐഖൂ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് കൊടുത്തിരിക്കുന്നത്. ഗെയിമിങ്ങിൽ ഫാസ്റ്റ് പെർഫോമൻല് തരുന്നതിനായി Q1 ചിപ്പാണ് സ്മാർട്ഫോണിലുള്ളത്. ഡ്യുവൽ സിം 5G ഐഖൂ 12 സപ്പോർട്ട് ചെയ്യുന്നു. ഫോട്ടോഗ്രാഫിയ്ക്കായി ഹാൻഡ്സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. ഫോണിന് പിൻവശത്ത് 50MP മെയിൻ ക്യാമറയുണ്ട്. 50MP അൾട്രാ-വൈഡ് ലെൻസും, 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. ഇതിൽ ടെലിഫോട്ടോ ലെൻസിന് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ 16MP ക്യാമറയാണ് മുൻവശത്തുള്ളത്. 5000mAh ബാറ്ററിയുള്ള പവർഫുൾ സ്മാർട്ഫോണാണിത്. ഇതിൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14 ഓപ്പറേറ്റിംഗ് സിസ്റ്റമുണ്ട്. അതേ സമയം അടുത്തിടെ പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പാണ് ഐഖൂ 13. ഇതിന് ആമസോണിൽ ഇപ്പോഴത്തെ വില 54,998 രൂപയാണ്. ഇതിൽ നിന്നും ഐഖൂ 12 5ജിയ്ക്ക് 10000 രൂപയുടെ വിലക്കുറവ് ലഭിക്കും. Also Read: 24999 രൂപയ്ക്ക് OnePlus Nord CE 5 ഇന്ത്യയിലെത്തി, 7100mAh ബാറ്ററിയും Sony ലെൻസും മാത്രമല്ല... An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Comments

Please log in to post your comments.