Home latest 500 റോൾസ് റോയ്സ് വാങ്ങാം; അല്ലെങ്കിൽ ഒരു കരീബിയൻ ദ്വീപ്; സമ്മാനത്തുക ഞെട്ടിക്കുന്നത്

500 റോൾസ് റോയ്സ് വാങ്ങാം; അല്ലെങ്കിൽ ഒരു കരീബിയൻ ദ്വീപ്; സമ്മാനത്തുക ഞെട്ടിക്കുന്നത്

ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജി കിരീടം ചൂടും എന്ന വിലയിരുത്തലുകളായിരുന്നു ശക്തം. എന്നാൽ യുവേഫ ചാംപ്യൻസ് ലീഗ് ജയിച്ചെത്തിയ പിഎസ്ജി പ്രീമിയർ ലീഗ് വമ്പനായ ചെൽസിക്ക് മുൻപിൽ പതറി. ബയേണിനും റയലിനും പിന്നാലെ ചെൽസിയേയും പിഎസ്ജി നാണംകെടുത്തി വിടും എന്ന് പ്രതീക്ഷയിൽ കാത്തിരുന്നവർക്ക് മുൻപിലേക്ക് മൂന്ന് ഗോളടിച്ച് ചെൽസിയുടെ മറുപടി. ക്ലബ് ലോകകപ്പ് കിരീടം ചൂടിയ ചെൽസിക്ക് വമ്പൻ സമ്മാനത്തുകയാണ് ലഭിക്കുന്നത്. 1621 കോടി രൂപയ്ക്കടുത്ത് സമ്മാനത്തുക കിരീടം ചൂടിയ ചെൽസിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 38 മില്യൺ ഡോളർ വരെയാണ് ടൂർണമെന്റിൽ പങ്കെടുത്തതിന് പാർട്ടിസിപ്പേഷൻ ഫീയായി ചെൽസിക്ക് ലഭിച്ചിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ജയം നേടിയതോടെ ചെൽസിക്ക് നാല് മില്യൺ ഡോളർ ലഭിച്ചു. Also Read: പി.എസ്.ജിയെ അട്ടിമറിച്ച് ക്ലബ് ലോക കപ്പ് കിരീടം ചെൽസിക്ക് പ്രീക്വാർട്ടറിലേക്ക് എത്തിയപ്പോൾ 7.5 മില്യൺ ഡോളറും ക്വാർട്ടർ ഫൈനലിൽ കയറിയപ്പോൾ 13 മില്യൺ ഡോളറും കിട്ടി. സെമി ഫൈനൽ ജയത്തിന് പിന്നാലെ ലഭിച്ചത് 21 മില്യൺ ഡോളർ. ഫൈനലിൽ എത്തിയതോടെ 30 മില്യൺ ഡോളർ അധികം ലഭിച്ചു. കിരീടം ചൂടിയതോടെ വിന്നേഴ്സ് ബോണസ് ആയി ലഭിച്ചത് 40 മില്യൺ ഡോളർ. ഇതോടെ ടൂർണമെന്റിൽ നിന്ന് ചെൽസിക്ക് ആകെ ലഭിച്ചത് 148 മില്യൺ ഡോളറിനും 153 മില്യൺ ഡോളറിനും ഇടയിലെ തുകയാണ്. ഇത് ഇന്ത്യൻ രൂപയിലേക്ക് കണക്കാക്കുമ്പോൾ 1567 കോടി രൂപയ്ക്കും 1621 കോടി രൂപയ്ക്കും ഇടയിൽ വരുന്നു. ഫൈനലിൽ തളർന്ന് വീണെങ്കിലും പിഎസ്ജിയും അമേരിക്കയിൽ നിന്ന് മടങ്ങുന്നത് വമ്പൻ തുകയായുമാണ്. Also Read: Cristiano Ronaldo: റൊണാൾഡോയ്ക്കെതിരെ ചെസ് കളിക്കണം; കാൾസന്റെ വെല്ലുവിളി 1400 കോടി രൂപയ്ക്ക് മുകളിലാണ് ക്ലബ് ലോകകപ്പ് ഫൈനൽ വരെ എത്തിയ പിഎസ്ജിക്ക് ലഭിക്കുന്നത്. കോൾ പാൽമർ ഇരട്ട ഗോൾ നേടിയതോടെയാണ് ചെൽസി കിരീടം തൊട്ടത്. 43-ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ജോവാ പെഡ്രോ മൂന്നാം ഗോൾ നേടിയത്. Also Read: ജോട്ടയെ കാണാൻ എത്തിയില്ല; 60 കോടിയുടെ കപ്പലിൽ അവധി ആഘോഷിച്ച് റൊണാൾഡോ താരങ്ങൾ തമ്മിലുള്ള കൈയ്യാങ്കളിയിലേക്കും മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ കാര്യങ്ങൾ എത്തിയിരുന്നു. 86-ാം മിനിറ്റിൽ പിഎസ്ജി താരം ജോവോ നെവസിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. ചെൽസി ഡിഫൻഡർ മാർക്ക് കുക്കുറെല്ലയുടെ നീളൻ മുടിയിൽ പിടിച്ചുവലിച്ച് വീഴ്ത്തിയതിനായിരുന്നു റെഡ്കാർഡ്. Read More: ഏഴ് താരങ്ങളെ ഡ്രിബിൾ ചെയ്ത് മെസി; 2007ലെ അത്ഭുത ഗോൾ പോലൊന്ന് വീണ്ടും

Comments

Please log in to post your comments.