Equity Mutual Funds: 5 വര്‍ഷത്തിനുള്ളില്‍ സിഎജിആര്‍ 30%; ഈ ഇക്വിറ്റി ഫണ്ടുകള്‍ നോക്കിവെച്ചോളൂ
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. മികച്ച ഫണ്ടുകള്‍ നോക്കി നിക്ഷേപിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവില്‍ മികച്ച പ്രകടനം കാഴ്ച വെച്ച നിരവധി ഫണ്ടുകളുണ്ട്. അവയില്‍ സ്ഥിരമായി 30 ശതമാനം കോമ്പൗണ്ട് ആന്വല്‍ ഗ്രോത്ത് റേറ്റ് (സിഎജിആര്‍) കൈവരിച്ച ചില ഫണ്ടുകളെ പരിചയപ്പെടാം.മിഡ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളില്‍ നിന്നുള്ളവയാണ് ഈ ഫണ്ടുകള്‍. അഞ്ച് മിഡ് ക്യാപ് ഫണ്ടുകളും അഞ്ച് സ്‌മോള്‍ ക്യാപ് ഫണ്ടുകളും ചുവടെ കൊടുത്തിരിക്കുന്നു.ബന്ധന്‍ സ്‌മോള്‍ ക്യാപ് ഫണ്ട്- 35.48 ശതമാനം, 35.95 ശതമാനം സിഎജിആര്‍ വളര്‍ച്ചയാണ് അവസാന അഞ്ച്, മൂന്ന് വര്‍ഷത്തിനുള്ളില്‍ ബന്ധന്‍ സ്‌മോള്‍ ക്യാപ് ഫണ്ട് നേടിയത്.എഡല്‍വീസ് മിഡ് ക്യാപ് ഫണ്ട്- കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി 31.71 ശതമാനവും അഞ്ച് വര്‍ഷത്തിനുള്ളില്‍ 33.21 ശതമാനവും സിഎജിആര്‍ ഫണ്ട് നേടി.ഫ്രാങ്ക്‌ലിന്‍ ഇന്ത്യ സ്‌മോളര്‍ കോസ് ഫണ്ട്- മൂന്ന് വര്‍ഷത്തിനിടെ 30.07 ശതമാനവും അഞ്ച് വര്‍ഷത്തിനിടെ 34.09 ശതമാനവും സിഎജിആര്‍ നല്‍കി.എച്ച്ഡിഎഫ്‌സി മിഡ് ക്യാപ് ഓപ്പണ്‍ച്യുണിസ്റ്റീസ് ഫണ്ട്- അഞ്ച് വര്‍ഷത്തിനുള്ളില്‍ കൈവരിച്ചത് 30 ശതമാനം സിഎജിആര്‍.ഇന്‍വെസ്‌കോ ഇന്ത്യ മിഡ് ക്യാപ് ഫണ്ട്- ഈ ഫണ്ട് ഇക്കാലയളവില്‍ നേടിയത് 30 ശതമാനം സിഎജിആര്‍.ഇന്‍വെസ്‌കോ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്- കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 31.92 ശതമാവും അഞ്ച് വര്‍ഷങ്ങളിലായി 33.35 ശതമാനം സിഎജിആറും നേടി.മോട്ടിലാല്‍ ഓസ്വാള്‍ മിഡ് ക്യാപ് ഫണ്ട്- കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 35.26 ശതമാനം 36.21 ശതമാനവും സിഎജിആര്‍ നല്‍കി.നിപ്പോള്‍ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ് ഫണ്ട്- മൂന്ന് വര്‍ഷങ്ങളിലായി 31.05 ശതമാനവും അഞ്ച് വര്‍ഷങ്ങളിലായി 32.78 ശതമാനവും സിഎജിആര്‍ വാഗ്ദാനം ചെയ്തു.Also Read: Trademark Registration: ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുണ്ടോ? നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്നിപ്പോള്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്- മൂന്ന് വര്‍ഷങ്ങളിലായി 30.49 ശതമാനവും 37.45 ശതമാനവും സിഎജിആര്‍ നല്‍കി.ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട്- മൂന്ന് വര്‍ഷങ്ങളിലായി 31.35 ശതമാനവും 43.86 ശതമാനവും സിഎജിആര്‍ നല്‍കി.ബന്ധന്‍ സ്‌മോള്‍ ക്യാപ്, മോത്തിലാല്‍ ഓസ്വാള്‍ മിഡ് ക്യാപ്- ഇവ രണ്ടും 35 ശതമാനത്തിലധികം സിഎജിആര്‍ നല്‍കി.