Home Business Kerala Gold Rate: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്, വിനയായത് യുഎസിന്റെ ‘തീരുവ’പ്പോരോ?

Kerala Gold Rate: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്, വിനയായത് യുഎസിന്റെ ‘തീരുവ’പ്പോരോ?

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 72,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 440 രൂപയാണ് വര്‍ധിച്ചത്. 72,160 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9075 രൂപയിലെത്തി. സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഒരു ദിവസം കുറഞ്ഞാല്‍ പിറ്റേന്ന് കൂടുന്നതാണ് അവസ്ഥ. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കേരളത്തില്‍ വില വര്‍ധിക്കുന്നത്‌. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളാണ് പ്രധാന കാരണം. താരിഫുമായി ബന്ധപ്പെട്ട് യുഎസ് വിവിധ രാജ്യങ്ങളുമായി തുടരുന്ന പോരാണ് പ്രധാന പ്രശ്‌നം. എന്നാല്‍ ചുങ്കപ്പോര് കടുക്കുന്നതിനൊപ്പം, ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധതയും യുഎസ് അറിയിച്ചത് ആശ്വാസകരമാണ്.പുതുക്കിയ താരിഫ് ചുമത്തിക്കൊണ്ട് കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങള്‍ക്ക് ട്രംപ് കത്തയച്ചിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക ഉള്‍പ്പെടെയുള്ളവയ്ക്കാണ് ട്രംപ് കത്തയച്ചത്. കനേഡിയന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് മാത്രം ഓഗസ്റ്റ് ഒന്ന് മുതല്‍ 35 ശതമാനം തീരുവയാണ് ചുമത്തിയത്. എന്തായാലും ഇന്ത്യ ഇതുവരെ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. താരിഫില്‍ ട്രംപ് കടുംപിടിത്തം തുടര്‍ന്നാല്‍ സ്വര്‍ണവില കുതിക്കും. മറിച്ച് സമയവായത്തിലേക്കാണ് നീങ്ങുന്നതെങ്കില്‍ വില ഇടിയും.Read Also: PF Calculator: 10000 രൂപ ശമ്പളക്കാരന് പോലും 30 ലക്ഷം കവിയും; പിഎഫിൻ്റെ സീക്രട്ടിതാണ്യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പരിശ നിരക്കുമായി ബന്ധപ്പെട്ട് എന്ത് നിലപാട് സ്വീകരിക്കുമെന്നതിലും ആകാംക്ഷയുണ്ട്. വിലനിര്‍ണയത്തില്‍ ഇതും ഘടകമാകും. പലിശനിരക്ക് കുറയ്ക്കാനാണ് തീരുമാനമെങ്കില്‍ സ്വര്‍ണവില വര്‍ധിക്കും.ജൂലൈ ഒമ്പതിന് രേഖപ്പെടുത്തിയ 72000 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഈ മാസത്തിലെ കുറഞ്ഞ നിരക്ക്. പക്ഷേ, ദേശീയ പണിമുടക്ക് മൂലം അന്ന് കടകള്‍ അടച്ചിട്ടതിനാല്‍ വിലക്കുറവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ഒരു ദിവസം പിന്നിട്ടപ്പോഴേക്കും സ്വര്‍ണവില വീണ്ടും വര്‍ധിച്ചത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയുമായി. ഇന്നലെ 160 രൂപയാണ് വര്‍ധിച്ചത്.

Comments

Please log in to post your comments.