ലോകേഷിന്റെ പുതിയ തന്ത്രമോ! ടീസറും ട്രെയ്‌ലറുമില്ലാതെ ‘കൂലി’
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രജനികാന്ത് ചിത്രം കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ചിത്രം അടുത്ത മാസം 14ന് തീയറ്ററുകളിൽ എത്തും. ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ ആകാംഷയോടെയാണ് നോക്കി കാണാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി വ്യത്യസ്തമായ ഒരു പ്രമോഷണൽ തന്ത്രം പ്രയോഗിക്കുകയാണെന്നാണ് റിപ്പോർട്ട്.ചിത്രത്തിനു ടീസറോ ട്രെയിലറോ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകേഷിന്റെ പുതിയ തന്ത്രമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതേ കുറിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും നിർമാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.Also Read:‘പിന്നോട്ടില്ല,അവരാണ് ഇത് തുടങ്ങിവെച്ചത്; അവസാനം കാണുന്നത് വരെ മുന്നോട്ട് തന്നെ പോകും’അതേസമയം, ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'മോണിക്ക' ഇന്ന് വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും. സൗബിൻ ഷാഹിർ, പൂജ ഹെഗ്‌ഡെ, നാഗാർജുന എന്നിവരടങ്ങുന്ന ഒരു ഡാൻസ് നമ്പറായിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ പ്രൊമോ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. Anchor down⚓ Volume up🔊 All set for the #Monica madness! 💥💃🏻 #Coolie Second Single #Monica starring @hegdepooja, from tomorrow 6 PM! ❤️🔥#Coolie worldwide from August 14th @rajinikanth @Dir_Lokesh @anirudhofficial @iamnagarjuna @nimmaupendra #SathyaRaj #SoubinShahir... pic.twitter.com/KTkeqmdBkk— Sun Pictures (@sunpictures) July 10, 2025സംവിധായകൻ ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഇത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.