ആക്‌സിയം-4 ദൗത്യം; ശുഭാംശുവിന്റെ മടക്കം 14-ന്
വാഷിങ്ടണ്‍: ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുള്‍പ്പെടെ നാലുപേരെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിച്ച (ഐഎസ്എസ്) ആക്‌സിയം-4 ദൗത്യത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തിങ്കളാഴ്ചയുണ്ടാകുമെന്ന് നാസ അറിയിച്ചു. നിലയത്തിലേക്കുള്ള ക്രൂ-11 ദൗത്യത്തിന്റെ വിക്ഷേപണം ജൂലായ് 31-ന് തീരുമാനിച്ച സാഹചര്യത്തിലാണ് ആക്‌സിയം-4 ദൗത്യത്തിന്റെ അണ്‍ഡോക്കിങ് തീയതിയായത്. മകനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്ന് ശുഭാംശുവിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. മുന്‍പ് നിശ്ചയിച്ച പ്രകാരമാണെങ്കില്‍ പരീക്ഷണങ്ങള്‍ക്കായി 14 ദിവസം നിലയത്തില്‍ ചെലവിട്ടശേഷം ദൗത്യം വ്യാഴാഴ്ച മടങ്ങേണ്ടതായിരുന്നു. ഐഎസ്എസില്‍ ആദ്യമായി കാലുകുത്തുന്ന ഇന്ത്യക്കാരനാണ് ശുഭാംശു.
Tags: