Home blog റേഞ്ച് റോവറിനായി പുതിയ ലോഗോ പുറത്തിറക്കി ജെഎൽആർ; 55 വർഷത്തിനു ശേഷം ആദ്യം

റേഞ്ച് റോവറിനായി പുതിയ ലോഗോ പുറത്തിറക്കി ജെഎൽആർ; 55 വർഷത്തിനു ശേഷം ആദ്യം

ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ തങ്ങളുടെ റേഞ്ച് റോവർ ബ്രാൻഡിന്റെ പുതിയ ലോഗോ പുറത്തിറക്കി. 1970 ൽ ആഡംബര എസ്‌യുവി ശ്രേണിയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ആദ്യമായി ലോഗോ പുനർരൂപകൽപ്പന ചെയ്യുന്ന ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) തങ്ങളുടെ റേഞ്ച് റോവർ ബ്രാൻഡിനായിട്ടാണ് ഒരു പുതിയ വിഷ്വൽ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. ഈ വർഷം അവസാനം തങ്ങളുടെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ പ്രഖ്യാപനം.'ഹൗസ് ഓഫ് ബ്രാൻഡ്‍സ്' തന്ത്രത്തിന് കീഴിൽ ജാഗ്വാർ, ഡിഫൻഡർ, ഡിസ്‍കവർ, റേഞ്ച് റോവർ എന്നിവയെ പ്രത്യേക ബ്രാൻഡുകളായി ജെഎൽആർ വിഭജിച്ചിരുന്നു. ഇവയിൽ ഓരോന്നും സ്വന്തം ഇഷ്ടാനുസൃത ബ്രാൻഡിംഗ്, പൊസിഷനിംഗ്, മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നിവയോടെ സ്വന്തം ബിസിനസായി പ്രവർത്തിക്കുന്നു. പുതിയ ലോഗോ ബ്രാൻഡിന്റെ റേഞ്ച് റോവർ വേഡ് മാർക്കിന്റെ അതേ ഫോണ്ടിലാണ് കാണപ്പെടുന്നത്. കൂടാതെ ഒരു ജോഡി 'R' ഉണ്ട് . ഒരു വലതുവശം മുകളിലേക്കും മറ്റേത് തലകീഴായും. അതേസമയം പുതിയ ലോഗോ റേഞ്ച് റോവർ വാഹനങ്ങളിലെ നിലവിലുള്ള ബ്രാൻഡിംഗിനെ മാറ്റിസ്ഥാപിക്കാൻ സാധ്യത ഇല്ല. റിപ്പോർട്ടുകൾ പ്രകാരം, 'റേഞ്ച് റോവർ' വേഡ് മാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത സ്ഥലങ്ങളിൽ, ലേബലുകളിൽ, പാറ്റേണുകളുടെ ഭാഗമായി അല്ലെങ്കിൽ വാഹനങ്ങൾ പ്രദർശിപ്പിക്കുന്ന ഇവന്റ് ഇടങ്ങളിൽ ജെഎൽആർ പുതിയ ലോഗോ ഉപയോഗിക്കും.റേഞ്ച് റോവർ എസ്‌യുവികളുടെ മുൻവശത്തും പിൻവശത്തും റേഞ്ച് റോവർ വേഡ്‍മാർക്ക് ഉപയോഗിക്കുന്നത് തുടരും. എങ്കിലും സ്റ്റിയറിംഗ് വീൽ, വീൽ സെന്‍റർ ക്യാപ്പുകൾ തുടങ്ങിയ ഭാഗങ്ങളിൽ പുതിയ ലോഗോ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ബ്രാൻഡിംഗിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും, ലാൻഡ് റോവർ എന്ന പേര് തങ്ങളുടെ പ്രവർത്തനങ്ങളിൽ ഒരു പ്രധാന ഭാഗമായി തുടരുമെന്ന് ജെഎൽആർ ഊന്നിപ്പറഞ്ഞു. ലാൻഡ് റോവർ ബ്രാൻഡിംഗിനെ സംബന്ധിച്ചിടത്തോളം, പവർട്രെയിനുകൾ, സാങ്കേതികവിദ്യ തുടങ്ങിയ ഘടകങ്ങൾക്ക് ജെഎൽആർ ബ്രാൻഡിംഗ് ഉപയോഗിക്കുന്നത് തുടരും. എങ്കിലും ഔദ്യോഗിക വാർത്താക്കുറിപ്പുകളിൽ റേഞ്ച് റോവർ, ഡിഫെൻഡർ, ഡിസ്‍കവറി മോഡലുകളുമായി ഈ പേര് നേരിട്ട് ബന്ധപ്പെട്ടിരിക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. അതായത് ഭാവിയിൽ ഡിഫെൻഡർ, ഡിസ്‍കവറി നെയിംപ്ലേറ്റുകൾക്കായി പുതിയ ലോഗോകൾ അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Comments

Please log in to post your comments.