Home Business Loan: ഈടുവെച്ച് ലോണ്‍ എടുക്കുന്നതാണോ പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നതാണോ ലാഭം?

Loan: ഈടുവെച്ച് ലോണ്‍ എടുക്കുന്നതാണോ പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നതാണോ ലാഭം?

പണത്തിന് ആവശ്യം വരുമ്പോള്‍ ലോണുകള്‍ എടുക്കുന്നതാണല്ലോ എല്ലാവരുടെയും ശീലം. പല തരത്തിലുള്ള ലോണുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ അവയെല്ലാം എടുക്കുന്നതിന് മുമ്പ് പലിശയും മറ്റ് ഹിഡന്‍ ഫീസുകളും പരിശോധിക്കണം. വ്യക്തിഗത വായ്പയും ഈടുവെച്ചുള്ള വായ്പകളും പൊതുവേ ആളുകള്‍ ആശ്രയിക്കുന്നവയാണ്.വ്യക്തിഗത വായ്പയാണോ അല്ലെങ്കില്‍ സെക്യൂരിറ്റികള്‍ ഈടായി വെച്ച് ലോണ്‍ എടുക്കുന്നതാണോ നല്ലതെന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്. അതിനുള്ള ഉത്തരം വിശദമായി തന്നെ പരിശോധിക്കാം.സെക്യൂരിറ്റികള്‍ ഈടായി വെച്ച് എടുക്കുന്ന വായ്പകള്‍ മികച്ച തിരിച്ചടവ് അവസരങ്ങള്‍ ഉപയോക്താവിന് നല്‍കുന്നു. 15 വര്‍ഷം വരെ വായ്പാ കാലാവധിയും പലിശ പേയ്‌മെന്റുകള്‍ മാറ്റിവെക്കാനുള്ള സൗകര്യവും പല ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്നുണ്ട്.എന്നാല്‍ വ്യക്തിഗത വായ്പകള്‍ അങ്ങനെയല്ല. അഞ്ച് വര്‍ഷം കാലാവധിയായിരിക്കും ഇവയ്ക്കുണ്ടായിരിക്കുക. സ്ഥിരമായ ഇഎംഐയിലൂടെ വേഗത്തില്‍ ലോണ്‍ അടച്ച് തീര്‍ക്കേണ്ടതായി വരും.മ്യൂച്വല്‍ ഫണ്ടുകള്‍, ബോണ്ടുകള്‍, ഷെയറുകള്‍ തുടങ്ങിയവയുടെ കൊളാറ്ററല്‍ മൂല്യം കുറയുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ തിരിച്ചടവ് ആവശ്യപ്പെടാനോ അല്ലെങ്കില്‍ അധിക കൊളാറ്ററല്‍ ആവശ്യപ്പെടാനോ സാധ്യതയുള്ള മാര്‍ജിന്‍ കോള്‍ നടത്താറുണ്ട്.എന്നാല്‍ വ്യക്തിഗത വായ്പകള്‍ക്ക് കൊളാറ്ററല്‍ റിസ്‌ക് ഇല്ലെങ്കില്‍ പോലും പലപ്പോഴും ഉയര്‍ന്ന പലിശയും ക്രെഡിറ്റ് പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.വായ്പയുടെ കാര്യത്തില്‍ വഴക്കമുള്ളതെന്ന് പറയാന്‍ സാധിക്കുന്നത് സെക്യൂരിറ്റികള്‍ ഈടായി നല്‍കി ലോണുകള്‍ എടുക്കുന്നതാണ്. വലിയ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ ഉള്ളവര്‍ക്ക് ഇത് തീര്‍ച്ചയായും പ്രയോജനപ്പെടും.Also Read: SIP: ശമ്പളത്തിന്റെ ഒരുഭാഗം മതി 7 കോടിയുണ്ടാക്കാന്‍; എത്ര രൂപ നിക്ഷേപിക്കണം?എന്നാല്‍ ഒന്നും തന്നെ ഈടായി നല്‍കാനില്ലാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ ലോണ്‍ ലഭിക്കുന്നതായി വ്യക്തിഗത വായ്പകളെ തന്നെ ആശ്രയിക്കേണ്ടതായി വരുന്നു. ഓരോ വായ്പയും വിവിധ ഘടകങ്ങള്‍ പരിശോധിച്ച് കൊണ്ട് എടുക്കുന്നതാണ് നല്ലതാണ്.അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Comments

Please log in to post your comments.