Home Business Kerala Gold Rate Today: ആശ്വാസം വേണ്ട, ഇടവേളയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും മുന്നോട്ട്; ഒരു പവന് ഇന്ന് എത്ര രൂപ നൽകണം?

Kerala Gold Rate Today: ആശ്വാസം വേണ്ട, ഇടവേളയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും മുന്നോട്ട്; ഒരു പവന് ഇന്ന് എത്ര രൂപ നൽകണം?

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കൂടിയത്. ഇതോടെ 72160 രൂപയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു ​ഗ്രാമിന് 20 രൂപ കൂടി 9020 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസമായി താഴ്ന്നുകൊണ്ടിരുന്ന സ്വർണവില ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 72,000 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. ജൂലായ് എട്ടിന് 72,480 രൂപയായിരുന്നു വില ഇന്നലെ കുറഞ്ഞത് ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസമാണ് പകർന്നത്. എന്നാൽ അത് താൽകാലിക ആശ്വാസം മാത്രമായിരുന്നു. അതേസമയം ഈ മാസം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. മാസം ആരംഭിച്ചത് മുതൽ 72000-ത്തിലാണ് സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ജൂലായ് മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 72840 രൂപയായിരുന്നു. ഡോളര്‍ മൂല്യത്തിൽ വന്ന മാറ്റമാണ് ഇന്ന് കേരളത്തിൽ സ്വർണ വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഡോളര്‍ മൂല്യം കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുന്നുണ്ട്. വരും ദിവസങ്ങളിലും ഇതേ ട്രെൻഡ് ആണ് തുടരുന്നതെങ്കിൽ സ്വർണവില ഇനി കൂടിയേക്കും.ഡോളര്‍ നിരക്കിലെ മാറ്റം സ്വർണവിലയിൽ സുപ്രധാനമാണ്. ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടും. അതാണ് ഡോളര്‍ താഴുമ്പോള്‍ സ്വര്‍ണവില കൂടാന്‍ കാരണം.

Comments

Please log in to post your comments.